Saturday, June 1, 2024
spot_img

ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാ നഷ്ടം; അക്കിത്തത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, കുമ്മനം രാജശേഖരനും

തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗം ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കവിതയിലെ സമുന്നതപാരമ്പര്യം എന്നും കാത്തുസൂക്ഷിച്ച അക്കിത്തത്തിന്റെ രചനകളില്‍ ഭാരതീയ പാരമ്പര്യവും മൂല്യങ്ങളും ആഴത്തില്‍ പ്രതിഫലിച്ചു. ഭാരതീയ ദര്‍ശനങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് മലയാള കവിതയില്‍ നവീന ഭാവുകത്വം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനും അനുശോചനം രേഖപ്പെടുത്തി‌. മാനവികതയുടെ നറുനിലാപുഞ്ചിരിയിലൂടെ ജീവിതത്തിലെ വിഷമ സന്ധികള്‍ക്കും സമസ്യകള്‍ക്കും പുത്തന്‍ ഭാഷ്യം മഹാകവി അക്കിത്തം രചിച്ചുവെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനുപുറമെ നിരവധി പ്രമുഖ രാഷ്ട്രീയ കലാ സാംസ്കാരിക മേഖയിലുളളവരും മലയാളത്തിന്‍റെ മഹകവിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Latest Articles