Saturday, May 18, 2024
spot_img

വെൽകം റ്റു ചിന്നക്കനാൽ ,നൈസ് ടു മീറ്റ് യു.. കുങ്കിയാനകളുടെ സമീപം വന്ന് നിന്ന് അരിക്കൊമ്പന്‍

ചിന്നക്കനാൽ : തന്നെ പിടികൂടാനുള്ള മിഷൻ അരികൊമ്പൻ ദൗത്യത്തിനായി കുങ്കിയാനകള്‍ക്കരികിലെത്തി അരികൊമ്പൻ. കുങ്കിയാനയായ സുരേന്ദ്രന്റെ തൊട്ടുപുറകിലായി അരിക്കൊമ്പൻ വന്നു നിൽക്കുകയായിരുന്നു. ഈ സമയം നാല് കുങ്കിയാനകളും ആ സമയത്ത് താവളത്തിലുണ്ടായിരുന്നു. തുടർന്ന് പാപ്പാനും വനപാലകരും ബഹളമുണ്ടാക്കുകയും ഇതിനെ തുടർന്ന് അരിക്കൊമ്പൻ സ്ഥലം വിടുകയുമായിരുന്നു.

അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ ചിന്നക്കനാൽ സിങ്കുകണ്ടത്ത് രാപ്പകൽ സമരപ്പന്തലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പ്രതിഷേധിക്കുകയാണ്.

Related Articles

Latest Articles