കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ അര്‍ജ്ജുന്‍ ആയങ്കി അറസ്റ്റിൽ. കഴിഞ്ഞ ഒൻപതു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കൊച്ചിയിലെ കസ്റ്റംസ് സംഘം അര്‍ജ്ജുൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ച രണ്ടരക്കിലോ സ്വര്‍ണവും തമ്മിലുള്ള ചങ്ങലക്കൊളുത്താണ് അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ആയങ്കിയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ച് നോട്ടീസ് നല്‍കിയത്. എത്തിച്ച സ്വര്‍ണം കൊടുവള്ളി സംഘത്തിന്‍റേതായിരുന്നെങ്കിലും അര്‍ജുന് കൈമാറാനായിരുന്നുവെന്ന് ഷെഫീക്കിന്‍റെ മൊഴിയിലുണ്ട്. ഷെഫീഖാണ് പണവുമായി കരിപ്പൂരില്‍ എത്തിയത്.
തുടർന്ന് അന്വേഷണ സംഘങ്ങള്‍ തിരഞ്ഞ ഈ പ്രതിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. എന്നാൽ ഒളിവിലായിരുന്ന അർജുൻ കസ്റ്റംസ് നോട്ടീസില്‍ പറഞ്ഞ പോലെ കൃത്യം 11 മണിക്ക് തന്നെ കൊച്ചി കസ്റ്റംസ് ഓഫീസില്‍ അഭിഭാഷകനൊപ്പം ഹാജരായി. അതേസമയം അര്‍ജുന്‍ ആയങ്കി സിപിഎം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ഇതോടെ പ്രതിസന്ധിയിലായ പാര്‍ട്ടി, ആയങ്കിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്ത് വരികയും ചെയ്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

