Monday, June 17, 2024
spot_img

മമ്മുട്ടി ചിത്രം റിമേക്ക് ചെയ്യാനുള്ള അവകാശം സ്വന്തമാക്കി ബോണി കപൂർ : നായകനായി അനിൽ കപൂർ

സൂപ്പർ സ്റ്റാർ മമ്മുട്ടി ചിത്രങ്ങളിൽ നിന്നും വേറിട്ട് നിന്ന സിനിമയായിരുന്നു വൺ. സംവിധായകൻ സന്തോഷ് വിശ്വനാഥ് ഒരുക്കിയ ചിത്രം രാഷ്ട്രീയ രംഗത്ത് വരെ വലിയ ചർച്ചയ്ക്ക് ഇടവെച്ചിരുന്നു. ഇപ്പോഴിതാ വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ബോണി കപൂർ. എന്നാൽ ബോണി കപൂറിന്റെ സഹോദരനായ അനില്‍ കപൂറായിരിക്കും ചിത്രത്തില്‍ നായകനാകുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Anil Kapoor on Boney Kapoor's birthday: Lucky to have an elder brother and  friend like you

ഇതോടെ ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിൽ സിനിമ റിമേക്ക് ചെയ്യാനുള്ള അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റർപ്രൈസസ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമ 2022ഓടെയാകും ചിത്രീകരണം തുടങ്ങുക.

മമ്മൂട്ടികടയ്ക്കൽ ചന്ദ്രശേഖരൻ എന്ന കേരള മുഖ്യമന്ത്രി വേഷത്തിലെത്തിയ വൺ ബോബി–സഞ്ജയ് ടീമിന്റെ തിരക്കഥയാണ്. ചിത്രത്തിൽ നിമിഷ വിജയൻ. മുരളി ഗോപി, മാമൂക്കോയ, സുദേവ് നായർ, ഇഷാനി കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.

One Movie Review: The portrait of a too-good-to-be-true CM

അതേസമയം അന്ന ബെൻ കേന്ദ്രകഥാപാത്രമായ മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലൻ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു. മകളും നടിയുമായ ജാൻവി കപൂറിനെ നായികയാക്കി ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുകയാണ് അദ്ദേഹം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles