Saturday, January 10, 2026

അർജുൻ രക്ഷാദൗത്യം !ഷിരൂറിലേക്ക് കൂടുതൽ സംവിധാനങ്ങൾ ! തെരച്ചിലിനായി ഫ്ലോട്ടിങ് പെന്റൂണുകൾ സ്ഥലത്തെത്തിക്കും

കർണാടകയിലെ ഷിരൂറിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി ഫ്ലോട്ടിങ് പെന്റൂണുകൾ സ്ഥലത്തെത്തും . മുങ്ങൽ വിദഗ്ധർക്ക് ഡൈവ് ചെയ്യാൻ സഹായകരമാകുന്ന തരത്തിലുള്ള കട്ടിയുള്ള പ്രതലമാണ് ഫ്ലോട്ടിങ് പെന്റൂണുകൾ. കർണാടക എംഎൽഎ സതീഷ് കൃഷ്ണ സെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവയിൽ നിന്ന് ഫ്ലോട്ടിങ് പെന്റൂണുകൾ പുറപ്പെട്ടുവെന്നാണ് കരുതുന്നത്.

ശക്തമായ അടിയൊഴുക്കിനേയും കുത്തിയൊഴുകുന്ന നദിയേയും പ്രതിരോധിച്ച് രക്ഷാപ്രവർത്തനം ശക്തിപ്പെടുത്താൻ ഫ്ലോട്ടിങ് പെന്റൂണുകൾ സഹായകരമാകുമെന്നാണ് കരുതുന്നത്. പൊങ്ങിക്കിടക്കുന്ന ചങ്ങാടം പോലുള്ള ഭാരമുള്ള പ്രതലമാണ് ഇവ. ട്രക്ക് ഉണ്ട് എന്ന സിഗ്നൽ ലഭിച്ച ഇടങ്ങളിൽ ഈ സംവിധാനം എത്തിച്ച് മുങ്ങൽ വിദഗ്ധർക്ക് ആഴത്തിലേക്ക് ഇറങ്ങാനുള്ള സൗകര്യം ഒരുക്കാൻ സാധിക്കും.

നിലവിൽ ഉപയോഗിക്കുന്ന ഡെൻകി ബോട്ടുകളിൽ നിന്ന് മുങ്ങൽ വിദഗ്ധർക്ക് ആഴത്തിലേക്ക് കുതിക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. എഞ്ചിൻ ഓഫ് ചെയ്യുമ്പോൾ ഒഴുക്ക് കാരണം ബോട്ട് പലയിടത്തേക്കായി ഒഴുകിപ്പോകുന്ന അവസ്ഥയാണ്. ഇതിനെ മറികടക്കാനുള്ള ലക്ഷ്യത്തോടെയാണ് ഫ്ലോട്ടിങ് പെന്റൂണുകൾ എത്തിക്കുന്നത്.

Related Articles

Latest Articles