Thursday, January 8, 2026

നൈജീരിയയില്‍ അക്രമികൾ 140 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി; പിന്നിലെ ലക്ഷ്യം ഇതോ ?

അബുജ: നൈജീരിയയിൽ റസിഡന്‍ഷ്യല്‍​ സ്​കൂള്‍ വളഞ്ഞ് സായുധ സംഘം​ 140 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ഡിസംബറിനു ശേഷം ഇത് പത്താം തവണയാണ്​ സമാനമായി വിദ്യാര്‍ഥി സംഘത്തെ തട്ടിക്കൊണ്ടുപോകുന്നത്​. വൻതുക മോചനദ്രവ്യം ആവശ്യപ്പെടുന്ന സായുധ സംഘമാണ്​ പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.

തോക്കുമായെത്തി ചുറ്റും വെടിയുതിര്‍ത്ത് ബെഥല്‍ ബാപ്​റ്റിസ്​റ്റ്​ ഹൈ സ്​കൂള്‍ ഹോസ്​റ്റലില്‍ കയറിയ സംഘം കുട്ടികളെ തട്ടി​ക്കൊണ്ടുപോകുകയായിരുന്നു. ഒരു വനിത അധ്യാപികയടക്കം 26 പേരെ രക്ഷപ്പെടുത്തി. നൈജീരിയയിൽ ഡിസംബർ മുതൽ നാല് തവണയായി ആയിരത്തോളം വിദ്യാർഥികളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടു പോയി എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles