Monday, April 29, 2024
spot_img

കേരളത്തിൽ മൃഗങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വരാനിരിക്കുന്നത് കോവിഡിനേക്കാൾ മാരകമായ വൈറസ് ? | Animals

കേരളത്തിൽ മൃഗങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വരാനിരിക്കുന്നത് കോവിഡിനേക്കാൾ മാരകമായ വൈറസ് ? | Animals

കൊവിഡ് മനുഷ്യർക്കിടയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നത് പോലെ മൃഗങ്ങളെയും വൈറസ് കീഴടക്കുന്നു. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞിരിക്കുകയാണ്. നാല് വയസുള്ള അര്‍ജുന്‍ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. വൈറസ് ബാധ വ്യാപിക്കുന്നതിനെ തുടര്‍ന്ന് സങ്കേതത്തിലെ ആനകള്‍ നിരീക്ഷണത്തിലിരിക്കെയാണ് അര്‍ജുന്‍ ചരിഞ്ഞത്.

കുറച്ച്‌ ദിവസം ദിവസം മുമ്ബ് കോട്ടൂര്‍ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചരിഞ്ഞിരുന്നു. ഇതിനുപിന്നാലെ മരണകാരണം അപൂര്‍വ്വ വൈറസ് ബാധയെന്ന് കണ്ടെത്തുകയും ചെയ്‌തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.

ഹെർപിസ് എന്ന അപൂർവയിനം വൈറസാണ് ഇത്തരത്തിൽ മൃഗങ്ങൾക്കിടയിൽ രോഗം പരത്തി കൊണ്ടിരിക്കുന്നത്. പത്ത് വയസ്സിൽ താഴെയുള്ള മൃഗങ്ങൾക്ക് ഇത് ബാധിച്ചാൽ ഉടൻ തന്നെ മരണത്തിന് കീഴടങ്ങും. അതേസമയം കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ നെയ്യാർഡാം ലയൺസ് പാർക്കിലെ അവശേഷിക്കുന്ന സിംഹവും കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ രണ്ട് കുട്ടിയാനകളും പതിനഞ്ചിലേറെ മാനുകളുമാണ് ചത്തത്.

നെയ്യാർഡാം ലയൺസ് സഫാരി പാർക്കിലെ സിംഹങ്ങളെല്ലാം ചത്തതിനെതുടർന്ന് പാർക്ക് അടച്ചുപൂട്ടിയിരുന്നു നെയ്യാർഡാം വ്ലാവെട്ടിയിലെ മാൻ പാർക്കിലെ മാനുകളും കൂട്ടത്തോടെ ചത്തിരുന്നു. ഒരു മാസത്തിനകം പാർക്കിലെ പതിനഞ്ചിലേറെ മാനുകളാണ് ചത്തത്. ഇത്തരത്തിൽ മൃഗങ്ങളിലും രോഗം പടർന്നുപിടിക്കുന്ന അവസ്ഥയാണിപ്പോൾ.

മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെയാണ് ജന്തുജന്യ രോഗങ്ങൾ അഥവാ സൂണോട്ടിക് രോഗങ്ങൾ എന്നറിയപ്പെടുന്നത്. മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം, രോഗവാഹകരായ മൃഗങ്ങൾ, പരാദങ്ങൾ, ആഹാര പദാർഥങ്ങൾ ഇവ എല്ലാം രോഗം പകർത്തും. പേ വിഷബാധ, എബോള , പക്ഷിപ്പനി, നിപ്പാ, ആന്ത്രാക്സ്, പന്നിപനി സാൽമണെല്ലോസിസ് എന്നിവ എല്ലാം ഈ ഗണത്തിൽ പെടുന്നു.


ഇനിയും ഉണ്ടായേക്കാവുന്ന പല മഹാമാരികളും ജന്തുജന്യ രോഗങ്ങൾ തന്നെ ആവാം. കോവിഡ് 19 ഇതിന് ഒരു ഉദാഹരണമാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്കും മനുഷ്യനിൽ നിന്നും മനുഷ്യരിലേക്കും പകർന്ന് ഒരു മഹാമാരിയായി മാറിയത് ഇത്തരുണത്തിൽ ആണ്. ഇപ്രകാരമുള്ള രോഗ പകർച്ച വളരെ പെട്ടെന്ന് ആയത് കൊണ്ട് തന്നെ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യം വളരെ ഏറെയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles