Friday, May 3, 2024
spot_img

ബിപിൻ റാവത്തിന്റെ ചുമതലകൾ താൽക്കാലികമായി ജനറൽ എം.എം നരവനെയ്ക്ക്; ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു

ദില്ലി: ബിപിൻ റാവത്തിന്റെ (Bipin Rawat) ചുമതലകൾ താൽക്കാലികമായി ജനറൽ ഇനി ജനറല്‍ എം.എം നരവനെയ്ക്ക്. കരസേനാ മേധാവി ജനറല്‍ എംഎം നരവനെ (മനോജ് മുകുന്ദ് നരവനെ) ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനമാണ് ചീഫ് ഓഫ് കമ്മിറ്റിയുടെ ചുമതല. സംയുക്ത സേനാ മേധാവിയായി നരവനെയെ നിയമിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സൂചന.

നരവനെ ഇന്ന് തന്നെ ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. നിലവിലെ സേനാ മേധാവികളില്‍ എം.എം നരവനെയാണ് ഏറ്റവും സീനിയര്‍. 1980 ലാണ് ഇന്ത്യന്‍ ആര്‍മിയിലേക്ക് ജനറല്‍ നരവനെയുടെ കടന്നുവരവ്. അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി 2019 ഡിസംബര്‍ 31ന് നരവനെ കരസേനാ മേധാവിയായി ചുമതലയേറ്റെടുത്തു. 2022 ഏപ്രില്‍ വരെയാണ് കരസേനാ മേധാവിയായുള്ള കാലാവധി. കരസേന മേധാവി പദവിയിലെത്തുന്നതിന് മുന്‍പ് കരസേനയുടെ 40ാം ഉപമേധാവി പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. സൈനിക കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെടുന്ന സിഡിഎസ് പ്രവര്‍ത്തിക്കണം. ഇത്തരത്തിൽ നിരവധി ചുമതലകളാണുള്ളത്.

Related Articles

Latest Articles