Sunday, November 1, 2026

ആന്ധ്രയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാരും ഡ്രൈവറുമുൾപ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ (Andhra Pradesh) ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ല. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.

തിമ്മരാജുപള്ളയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഹൈദരാബാദിൽ നിന്ന് പ്രകാശം ജില്ലയിലെ ചിരാലയിലേക്ക് പോവുകയായിരുന്ന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണ്ണമായും കത്തി നശിച്ചു. 30 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. തീപടരുന്നത് കണ്ടയുടൻ ഡ്രൈവർ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയത്.

Related Articles

Latest Articles