Wednesday, December 17, 2025

കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് പൈലറ്റുമാർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹെലികോപ്റ്റർ തകർന്നുവീണു. ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്ററാണ് ഉദംപൂർ ജില്ലയിലെ പത്‌നിടോപ്പ് പ്രദേശത്തുവച്ച് തകർന്നുവീണത്. പ്രതികൂല കാലാവസ്ഥ കാരണമാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്കും പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി പ്രദേശവാസികളാണ് പോലീസിന് വിവരം നല്‍കിയത്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്റ്ററും അപകടത്തില്‍പ്പെട്ടിരുന്നു.

Related Articles

Latest Articles