Terrorist Attack In Jammu
ദില്ലി: ജമ്മു കശ്മീരിൽ പാകിസ്ഥാൻ ഡ്രോൺ തകർത്ത് ബിഎസ്എഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുൽവാമ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ നടത്തിവരികയായിരുന്നു. ഡ്രോൺ ആക്രമണം ഉൾപ്പെടെ നടന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യാപകമായ പരിശോധന സൈന്യം നടത്തുന്നത്. അതിനിടെ അതിർത്തി കടന്നെത്തിയ പാകിസ്താന്റെ ഡ്രോൺ ബിഎസ്എഫ് തകർത്തു. ജമ്മുവിലെ അർണിയ സെക്ടറിലാണ് സംഭവം. ഡ്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ ബിഎസ്എഫ് നിർദേശം നൽകിയിരിക്കുകയാണ്.
അതേസമയം കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. സംഭവത്തിൽ നാല് തീവ്രവാദികൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. രാജ്പോര ഗ്രാമത്തിലെ ഹാൻജൻ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈന്യം പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയ്ക്കിടെ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…