Wednesday, September 23, 2026

ജമ്മുകശ്മൂരിലെ അനന്ത്നാഗില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മൂരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷ സേനയും ഭീകരരുമായി ഏറ്റുമുട്ടി. രണ്ടു ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരര്‍ ഹിസ്ബുള്‍ മുജാഹിദിന്‍ സംഘടനയില്‍ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞു.

അനന്ത്നാഗ് ജില്ലയിലെ കോകര്‍നാഗ് വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനപ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുകയായിരുന്നു. ഭീകരരും സൈന്യവും ഒരു മണിക്കൂറോളം പ്രദേശത്ത് ശക്തമായ വെടിവെയ്പ് തുടര്‍ന്നു.

ഭീകരരുടെ മൃതദേഹത്തിന് സമീപത്തുനിന്ന് തോക്കുകളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.

Related Articles

Latest Articles