കണ്ണൂർ: യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു. കണ്ണൂർ (Kannur) സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. 37 വയസായിരിന്നു. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് ലഭിക്കുന്ന വിവരം. .യുപിയിലെ ചന്തൗലിയില്‍ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിന്‍ ദാസ്.
വിപിന്‍ദാസിന്റെ നാട്ടില്‍ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മത്തിന് പങ്കെടുക്കാന്‍ അവധിയപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മേലധികാരികള്‍ അവധി അപേക്ഷ പരിഗണിക്കാത്തതിന്റെ വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം

