Monday, January 12, 2026

ദക്ഷിണ കശ്മീരിൽ ഏറ്റുമുട്ടൽ; നാല് ലഷ്‌കര്‍ ഭീകരരെ വധിച്ച് സുരക്ഷാസേന

ദില്ലി: ദക്ഷിണ കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ലഷ്‌കര്‍ ഭീകരരെ വധിച്ച് സുരക്ഷാസേന. ഷാപിയാനിലെ സൈനപൊരയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ സേനാംഗങ്ങള്‍ക്കു നേരെ അവര്‍ വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്.

അധിക സന്നാഹങ്ങളുമായി ഇവിടേക്കു എത്തുന്നതിനിടെ ചൗഗാമിനു സമീപം വാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ മൂന്ന് സൈനികരും വീരമൃത്യു വരിച്ചു. അഞ്ച് പേര്‍ക്കു പരുക്കേറ്റു.

Related Articles

Latest Articles