Sunday, December 21, 2025

മലബാറിൽ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികൾ! പകുതിയോളം പേര്‍ മലപ്പുറത്ത് നിന്നെന്ന് കണക്കുകൾ

മലപ്പുറം: മലബാറില്‍ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികള്‍. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. പണം കൊടുത്ത് പഠിക്കേണ്ട എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളും ഓപ്പണ്‍ സ്കൂള്‍ സംവിധാനവുമാണ് ഇവര്‍ക്ക് മുന്നിലുള്ള വഴി. മലബാര്‍ എജുക്കേഷനല്‍ മൂവ്മെന്റ് എന്ന സംഘടനയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്.

സപ്ലിമെന്ററി അലോട്ട്മെന്റില്‍ കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നും 50398 പേരായിരുന്നു അപേക്ഷകര്‍. 21,762 കുട്ടികള്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 28,636 കുട്ടികള്‍ക്ക് മലബാറില്‍ പ്രവേശനം ആയിട്ടില്ല. മലപ്പുറം ജില്ലയില്‍ മാത്രം 13654 കുട്ടികള്‍ക്ക് സീറ്റായിട്ടില്ല. മാനേജ്മെന്റ്, അണ്‍ എയ്ഡഡ് സ്കൂുകളിലാണ് ഇനി സീറ്റ് ഒഴിവുള്ളത്. മലപ്പുറത്ത് ഈ രണ്ട് മേഖലകളിലായി പതിമൂവായിരത്തോളം സീറ്റ് ഒഴിവുണ്ടെങ്കിലും അവിടെ വന്‍തുക മുടക്കി പഠിക്കണം. ഇത് പലര്‍ക്കും സാധ്യമല്ല. ഒരു സീറ്റിലും പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒടുവിലെ ആശ്രയം ഓപ്പണ്‍ സ്കൂള്‍ സംവിധാനം ആണ്. കഴിഞ്ഞ വര്‍ഷം മാത്രം മലബാറില്‍ നിന്നും 38726 പേരാണ് ഓപ്പണ്‍ സ്കൂളില്‍ പ്രവേശനം നേടിയത്. ഇതില്‍ പതനാറായിരത്തോളം പേര്‍ മലപ്പുറത്തുകാരായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles

Latest Articles