Saturday, May 11, 2024
spot_img

വാക്കുതർക്കം; മാവേലിക്കരയിൽ ഇളയ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: വാക്കുതർക്കത്തിനിടെ ഇളയ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ച നിലയിൽ. മാവേലിക്കരയിൽ ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. മാവേലിക്കര കല്ലുമല പുതുച്ചിറ ചിത്രേഷ് (42) ആണ് തൂങ്ങിമരിച്ചത്.

ജീവിതം അവസാനിപ്പിക്കുന്നു എന്ന വാട്സാപ് സ്റ്റാറ്റസ് ഇട്ടശേഷമായിരുന്നു ആത്മഹത്യ. കുത്തേറ്റ സഹോദരൻ വിനേഷിനെ (38) പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles