ചൈനീസ് അധികൃതർ തട്ടിക്കൊണ്ടു പോയ ന്യൂസ് ഫോട്ടോഗ്രാഫർ ലൂ ഗയാങ്ങിനെ വിട്ടയക്കാൻ ചൈനയുടെ മേൽ സമ്മർദ്ധമേറുന്നു . കഴിഞ്ഞ നവംബറിൽ ആണ് ലുഗായിങ്ങെ അധികൃതർ അറസ്റ്റ് ചെയ്തത് .കഴിഞ്ഞ നാല് മാസങ്ങളായി അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ല .ചൈനയിലെ വ്യാവസായിക മേഖലകളിൽ നടക്കുന്ന തൊഴിൽ ചൂഷണവും വ്യാവസായങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശനങ്ങളും ലോക ശ്രദ്ധയിൽ കൊണ്ടുവന്നത് ലൂയുടെ ചിത്രങ്ങളാണ്. ചൈനീസ് ഗ്രാമങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളും AIDS പോലുള്ള മാരക രോഗങ്ങളുടെ വ്യാപ്തിയും ലൂയുടെ ചിത്രങ്ങൾക്ക് പ്രമേയമായി.ഇതാണ് അധികൃതരെ ചൊടിപ്പിച്ചതെന്നു കരുതുന്നു.

രാജ്യ താല്പര്യങ്ങൾക്ക് എതിരായി ലൂ പ്രവർത്തിച്ചു എന്നാണ് അധികൃതരുടെ ആരോപണം.ചൈനയിലെ ഏറ്റവും പ്രശസ്തനായ ന്യൂസ് ഫോട്ടോഗ്രാഫറാണ് ലൂ ഗയാങ്.ബീജിംഗിലെയും അമേരിക്കയിലെയും സർവകലാശാലകളിൽ വിസിറ്റിങ് ഫാക്കൽറ്റികൂടിയാണ് അദ്ദേഹം.ലൂ ജീവനോടെ ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് ലൂയുടെ ബന്ധുക്കളും സുഹൃത്തുക്കളും