Wednesday, June 12, 2024
spot_img

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമായ നടപടി ‘; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് രമേശ്‌ ചെന്നിത്തല

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ചെയ്തതിനെതിരെ രമേശ് ചെന്നിത്തല. ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്, സമരം ചെയ്ത പ്രവർത്തകരെയും നേതാക്കളെയും അർധരാത്രിയിൽ അറസ്റ്റ് ചെയ്യുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ് പൊലീസിന്റെത്, രാഹുൽ മാങ്കൂട്ടത്തെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട എന്ത് സാഹചര്യമാണുണ്ടായതെന്ന് ചെന്നിത്തല ചോദിച്ചു.

പ്രതിഷേധിക്കുന്നവർക്കെതിരെ സർക്കാർ എടുക്കുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണ്.ജനകീയ പിന്തുണയോടെ ഈ നടപടികളെ നേരിടും. സർക്കാരിന്റെ ഭരണ പരാജയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സാമ്പത്തികമായി തകർന്ന ഒരു ഗവൺമെന്റ് ആണ്.ഈ സർക്കാരിന് കർഷകരോടോ ഇടുക്കിയിലുള്ള ജനങ്ങളോടോ ഒരു ആത്മാർത്ഥതയും ഇല്ല. ഇടുക്കിയിലെ ജനങ്ങളോട് വഞ്ചനാത്മകമായ സമീപനമാണ് സിപിഐഎം ഗവൺമെന്റിന്റെത്. രാഹുലിന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Related Articles

Latest Articles