Friday, May 17, 2024
spot_img

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് !യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം ! പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം : സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷം. മുദ്രാവാക്യം വിളികളുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും പോലീസുമായി സംഘർഷമുണ്ടാകുകയും ചെയ്തതോടെ ജല പീരങ്കി പ്രയോഗിച്ചു .സമാധാനപരമായി നടന്ന മാര്‍ച്ച് പെട്ടെന്നാണ് സംഘർഷ ഭരിതമായത്. പ്രവര്‍ത്തകര്‍ പോലീസിന്റെ ഷീല്‍ഡ് പിടിച്ചുവാങ്ങാനും ലാത്തി പിടിച്ചു വാങ്ങി വലിച്ചെറിയാനും ശ്രമിച്ചു. രണ്ടു തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. പോലീസ് അവരുടെ പണിയെടുത്താന്‍ അംഗീകരിക്കുമെന്നും മറിച്ച് സിപിഎമ്മിന്റെ ഗുണ്ടാപ്പണിയെടുത്താല്‍ അതിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ തങ്ങളുടെ പ്രസ്ഥാനത്തെ നയിക്കുന്നവന്റെ പേര് ആര്‍ഷോയെന്നല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഷാഫി മടങ്ങിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡിനടുത്തേക്ക് നീങ്ങിയത്. പ്രവർത്തകരുടെ പ്രതിഷേധം മുൻകൂട്ടി കണ്ട് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ഇത്തവണ നിയോഗിച്ചിരുന്നു. പ്രവര്‍ത്തകര്‍ പീന്നീട് റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു.

Related Articles

Latest Articles