ഇന്ത്യ വീണ്ടും എൻഡിഎ ഭരിക്കുമെന്ന് വ്യക്തമായ സൂചന നൽകി ടൈംസ് നൗ സർവ്വേ. ടൈംസ് നൗ – വി എംആര്‍ പോള്‍ ട്രാക്കര്‍ സര്‍വേയാണ് പുറത്തുവന്നത്. ആകെയുള്ള 543 സീറ്റിൽ എൻഡിഎ 283 സീറ്റുകൾ നേടുമെന്നും യുപിഎ 135 സീറ്റുകൾ നേടുമെന്നും പ്രാദേശിക കക്ഷികൾ 125 സീറ്റുകൾ നേടുമെന്നുമാണ് സർവേ ഫലം.

കേരളത്തിൽ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് സർവ്വേ വിലയിരുത്തുന്നു .ശബരിമല വിധിയും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോൾ ട്രാക്കർ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുൻപും ശേഷവും വോട്ടർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായശേഖരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോൾ ട്രാക്കർ തയ്യാറാക്കിയത്.