Sunday, June 2, 2024
spot_img

കള്ളനോട്ട് കേസ്: ലക്ഷങ്ങളുടെ കളളനോട്ടുമായി പിടിയിലായ, ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ര്‍​ത്ത​ക​നായി​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ആ​ഷി​ക് കൊടും ക്രിമിനൽ: വ​ധ​ശ്ര​മം​ ​ഉ​ള്‍​പ്പെ​ടെ​ ​നി​ര​വ​ധി​ ​കേ​സു​ക​ളില്‍ ​പ്ര​തി

വ​ര്‍​ക്ക​ല​:​ ലക്ഷങ്ങളുടെ ​കളളനോട്ടുമായി പിടിയിലായ ചാരിറ്റി പ്ര​വ​ര്‍​ത്ത​കനായ ആ​ഷി​ക് ​തോ​ന്ന​യ്ക്ക​ല്‍ വ​ധ​ശ്ര​മം​ ​ഉ​ള്‍​പ്പെ​ടെ​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി. എ​ട്ടു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ക​ള്ള​നോ​ട്ടു​ക​ളു​മാ​യി​ ​ആ​ഷി​ക് ​ ഉള്‍പ്പടെയുളള മൂ​ന്ന് ​യു​വാ​ക്ക​ളെ​ ​കഴിഞ്ഞദിവസമാണ് വ​ര്‍​ക്ക​ല​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തത്. ​മഷി,​ ​ഹോ​ളോ​ഗ്രാം,​ ​പേ​പ്പ​ര്‍,​ ​സീ​ല്‍​ ​എ​ന്നി​വ​ ​ഉ​ള്‍​പ്പെ​ടെ​ ​എ​ട്ടു​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യു​ടെ​ ​വ്യാ​ജ​ ​ക​റ​ന്‍​സി​ക​ളും​ ​ഇ​വ​രി​ല്‍​ ​നി​ന്നും​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​ ​വ​ര്‍​ക്ക​ല​ ​പാ​പ​നാ​ശം​ ​ടൂ​റി​സം​ ​മേ​ഖ​ല​യി​ലെ​ ​ചി​ല​ ​ക​ച്ച​വ​ട​ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​ 2000​ ​രൂ​പ​യു​ടെ​ ​ക​ള്ള​നോ​ട്ടു​ക​ള്‍​ ​പ്ര​ച​രി​ക്കു​ന്ന​താ​യി​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ല്‍​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ല്‍​ ​റി​സോ​ര്‍​ട്ടി​ലു​ള്ള​ ​ര​ണ്ടു​പേ​ര്‍​ ​ക​ള്ള​നോ​ട്ടു​ക​ള്‍​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി.​ ​ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഫ,​ ​അ​ച്ചു​ ​എ​ന്നി​വ​രി​ല്‍​ ​നി​ന്നു​മാ​ണ് 2000​ ​രൂ​പ​യു​ടെ​ ​ക​ള്ള​നോ​ട്ടു​ക​ള്‍​ ​പി​ടി​ച്ചെ​ടുത്തത്.​

തോ​ന്ന​യ്ക്ക​ല്‍​ ​പാ​ട്ട​ത്തി​ല്‍​ ​മു​റി​യി​ല്‍​ ​ആ​ബി​ദ​ ​മ​ന്‍​സി​ലി​ല്‍​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​കാ​ട്ടാ​യി​ക്കോ​ണം​ ​മേ​ലേ​വി​ള​ ​വി​ജ​യാ​നി​വാ​സി​ല്‍​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​ആ​ഷി​ക് ​തോ​ന്ന​യ്ക്ക​ല്‍​ ​എ​ന്ന​ ​ആ​ഷി​ക് ​ഹു​സൈ​ന്‍​ ​(35​),​ ​മേ​ല്‍​ ​തോ​ന്ന​യ്‌​ക്ക​ല്‍​ ​കൊ​യ്‌​ത്തു​ര്‍​ക്കോ​ണം​ ​കു​ന്നു​കാ​ട് ​ഷം​നാ​ദ് ​മ​ന്‍​സി​ലി​ല്‍​ ​നി​ന്നും​ ​വ​ര്‍​ക്ക​ല​ ​രാ​മ​ന്ത​ളി​ ​സ​ബീ​ന​ ​മ​ന്‍​സി​ലി​ല്‍​ ​താ​മ​സി​ക്കു​ന്ന​ ​മ​മ്മു​ ​എ​ന്ന​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഫ​ ​(23​),​ ​അ​യി​രൂ​ര്‍​ ​വി​ല്ലി​ ​ക​ട​വ് ​പാ​ല​ത്തി​നു​സ​മീ​പം​ ​ശ്രീ​നി​ല​യം​ ​വീ​ട്ടി​ല്‍​ ​അ​ച്ചു​ ​എ​ന്ന​ ​അ​ച്ചു​ ​ശ്രീ​കു​മാ​ര്‍​ ​(20​)​ ​എ​ന്നി​വ​രാ​ണ് ​ഇന്നലെ അ​റ​സ്റ്റി​ലാ​യ​ത്.​ ​ഇ​വ​ര്‍​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ളി​ലെ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​ 2000,​ 500,​ 200,​ 100​ ​രൂ​പ​ക​ളു​ടെ​ ​ക​ള്ള​നോ​ട്ടു​ക​ള്‍​ ​വി​ത​ര​ണം​ ​ന​ട​ത്തി​ ​വ​രി​ക​യാ​യി​രു​ന്നെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​

ഇ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്‌​ത​തി​ല്‍​ ​നി​ന്നാ​ണ് ​ക​ള്ള​നോ​ട്ട് ​നി​ര്‍​മ്മി​ച്ച്‌ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ആ​ഷി​ക് ​തോ​ന്ന​യ്‌​ക്ക​ലി​നെ​ക്കു​റി​ച്ച്‌ ​വി​വ​രം​ ​ല​ഭി​ച്ച​ത്.​ ​തുടര്‍ന്ന് ആ​ഷി​ക്കി​ന്റെ​ ​കാ​ട്ടാ​യി​ക്കോ​ണം​ ​വീ​ട്ടി​ല്‍​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​വ്യാ​ജ​നോ​ട്ടു​ക​ളും​ ​നോ​ട്ട് ​നി​ര്‍​മ്മി​ക്കാ​നു​ള്ള​ ​സാ​ധ​ന​സാ​മ​ഗ്രി​ക​ളും​ ​ക​ണ്ടെ​ത്തി​യ​ത്.​ 40,000​ ​രൂ​പ​യ്ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ക​ള്ള​നോ​ട്ട് ​എ​ന്ന​ ​നി​ല​യ്‌​ക്കാ​ണ് ​പ്ര​തി​ക​ള്‍​ ​വി​നി​മ​യം​ ​ന​ട​ത്തി​ ​വ​ന്നി​രു​ന്ന​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

​മം​ഗ​ലാപു​രം,​ ​ആ​റ്റി​ങ്ങ​ല്‍​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന്‍​ ​പ​രി​ധി​ക​ളി​ല്‍​ ​വ​ധ​ശ്ര​മം​ ​ഉ​ള്‍​പ്പെ​ടെ​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ല്‍​ ​പ്ര​തി​യാ​ണ് ​ആ​ഷി​ക്.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ര്‍​ത്ത​ക​നാ​യി​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ആ​ഷി​ക് ​നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് ​വ്യാ​ജ​നോ​ട്ടു​ക​ള്‍​ ​കൈ​മാ​റി​യ​താ​യി​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​റ​സ്റ്റി​ലാ​യ​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഫ,​ ​അ​ച്ചു​ ​എ​ന്നി​വ​ര്‍​ക്കെ​തി​രെ​ ​വ​ര്‍​ക്ക​ല,​ ​അ​യി​രൂ​ര്‍​ ​സ്റ്റേ​ഷ​നു​ക​ളി​ല്‍​ ​മോ​ഷ​ണ​ത്തി​നും​ ​ക​ഞ്ചാ​വ് ​ക​ട​ത്തി​നും​ ​കേ​സു​ക​ള്‍​ ​നി​ല​വി​ലു​ണ്ട്.​ ​അ​റ​സ്റ്റു​ ചെ​യ്‌​ത​ ​പ്ര​തി​ക​ളെ​ ​റി​മാ​ന്‍​ഡ് ​ചെ​യ്‌​തു.

Related Articles

Latest Articles