Saturday, October 3, 2026

അട്ടപ്പാടിയിലെ ശ്രീജിത്തിനെതിരായ നടപടി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശ്രീജിത്തിനെതിരായ പോലീസ് നടപടി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനം വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫെയ്സ്ബുക്കില്‍ പ്രതികരിച്ചതിന്റെ പേരില്‍ ശ്രീജിത്തിനെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ് പോലീസ്. പിന്നാക്ക വിഭാഗത്തില്‍പെട്ട യുവാവിനെതിരെയുള്ള പോലീസിന്റെ വര്‍ണ്ണവിവേചന സമീപനമാണ് വെളിപ്പെട്ടതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിരവധിയാളുകളാണ് ഫേസ്ബുക്ക് വഴി വിദ്വേഷപ്രസ്താവനകള്‍ നടത്തുന്നതും വര്‍ഗ്ഗീയപരമായ സമീപനം സ്വീകരിക്കുന്നതും. പരാതികളുണ്ടായിട്ടുപോലും അവര്‍ക്കെതിരെയൊന്നും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസാണ് വളരെ വേഗത്തില്‍ ശ്രീജിത്തിനെതിരെ നടപടിയെടുത്തത്.

ശ്രീജിത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ എടുത്ത് ട്രോളാക്കി പ്രചരിപ്പിച്ച പോലീസ് അദ്ദേഹത്തെ അപമാനിക്കുകയാണു ചെയ്തത്.
ശ്രീജിത്തിനെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പോലീസ് ഇദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. കറുത്തവനായതുകൊണ്ടുമാത്രം കളിയാക്കപ്പെടുന്ന ക്രൂരമായ നടപടി ഇനി ആര്‍ക്കെതിരെയും ഉണ്ടാകാതിരിക്കാന്‍ കര്‍ശനമായ നടപടി അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles