Wednesday, May 15, 2024
spot_img

അവധിക്കാലം അടിച്ചുപൊളിക്കാൻ ആഡംബര റിസോർട്ടിലെത്തി; ഉറക്കത്തിനിടെ സ്വകാര്യഭാ​ഗത്ത് തേൾ കുത്തി! ഹോട്ടലിനെതിരെ പരാതിയുമായി യുവാവ്

പകൽ കറങ്ങി നടന്ന ശേഷം രാത്രി ഹോട്ടൽ മുറിയിലെത്തി ഉറങ്ങാൻ കിടന്ന യുവാവിന്റെ സ്വകാര്യഭാ​ഗത്ത് തേൾ കുത്തി. കാലിഫോർണിയയിൽ നിന്നുള്ള യുവാവിനാണ് അതിദാരുണമായ അനുഭവമുണ്ടായത്. ലാസ് വേ​ഗാസിൽ അടിച്ചുപൊളിക്കാനെത്തിയതായിരുന്നു യുവാവ്. പകൽ മുഴുവൻ കറങ്ങി നടന്ന ക്ഷീണത്തിൽ ഹോട്ടൽ മുറിയിലെത്തി ഉറങ്ങാൻ കിടന്നപ്പോഴാണ് യുവാവിനെ തേൾ കുത്തിയത്. തുടർന്ന് ഹോട്ടലിനെതിരെ ഇയാൾ പരാതി നൽകി.

കാലിഫോർണിയയിലെ അഗോറ ഹിൽസിൽ നിന്നുള്ള മൈക്കൽ ഫാർച്ചി എന്ന യുവാവ് ലാസ് വെഗാസിൽ അവധിക്കാലം ആഘോഷിക്കാൻ വേണ്ടിയാണ് ഈ ആഡംബര റിസോർട്ട് ബുക്ക് ചെയ്തത്. എന്നാൽ, ഒരു ദിവസം രാവിലെ ഹോട്ടൽ മുറിയിൽ അയാൾ‌ ഉറക്കമുണർന്നത് സ്വകാര്യഭാ​ഗത്ത് കടുത്ത വേദനയുമായിട്ടാണ്. തന്റെ സ്വകാര്യഭാ​ഗത്ത് ആരോ കത്തിയെടുത്ത് മുറിവേൽപ്പിച്ചത് പോലെയായിരുന്നു അനുഭവപ്പെട്ടിരുന്നത് എന്നാണ് ആ വേദനയെ കുറിച്ച് മൈക്കൽ പറയുന്നത്.

എന്താണ് ഈ വേദനയ്ക്ക് കാരണം എന്ന് അറിയുന്നതിന് വേണ്ടി അയാൾ‌ ഹോട്ടൽ മുറിയിൽ പരതാൻ തുടങ്ങി. ബാത്ത്റൂമിൽ എത്തിയപ്പോഴാണ് അയാളുടെ അടിവസ്ത്രത്തിൽ ഒരു തേൾ തൂങ്ങിക്കിടക്കുന്നത് കണ്ടത്. പിന്നാലെ, ഹോട്ടലിലെ മെഡിക്കൽ ടീമിനെ കണ്ടപ്പോൾ അയാളുടെ സ്വകാര്യഭാ​ഗത്ത് തേൾ കുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തെ തുടർന്ന് പിറ്റേന്ന് തന്നെ മൈക്കലും കുടുംബവും ആ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങി.

പിന്നാലെ, ഇയാൾ ഹോട്ടലിനെതിരെ കേസും കൊടുത്തു. അതിഥികളുടെ സുരക്ഷ ഹോട്ടലിന്റെ ഉത്തരവാദിത്തമാണ്, അതവർ ഉറപ്പ് നൽകുന്നുണ്ട്, എന്നിട്ടാണ് തനിക്കിത് സംഭവിച്ചത് എന്നാണ് മൈക്കൽ പറയുന്നത്.

Related Articles

Latest Articles