Tuesday, May 21, 2024
spot_img

സകലകലയുടെ കലാകാരനെ കലാ കേരളം സ്മരിക്കുന്നു

ആ ശബ്ദം ഇനി ഓർമകളിൽ മാത്രംമലയാളത്തിന്റെ പ്രിയതാരം കലാഭവൻ മണി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് നാല് വര്ഷം . മലയാള സിനിമ കണ്ട ഏറ്റവും മഹത്തായ കലാകാരൻ മണിയാണെന്ന് ഒന്നും ചിന്തിക്കാതെ തന്നെ പറയാൻ പറ്റും.

പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു . പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും ഇടയിൽ നിന്ന് വളർന്നു വന്ന് സിനിമയിലും ജനങ്ങളുടെ ഇടയിലും സ്വന്തമായ ഒരിടം ഉണ്ടാക്കിയെടുത്ത കലാകാരൻ കൂടിയാണ് അദ്ദേഹം .

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതനായ രാമന്റെയും അമ്മയുടെയും മകനായി 1971 ൽ ജനിച്ചു . കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് അദ്ദേഹം തന്റെയ കലാജീവിതത്തിനു തുടക്കം കുറിക്കുന്നത് . ‘അക്ഷരം ‘ എന്ന സിനിമയിലൂടെയാണ് സിനിമ എന്ന മേഖലയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത് .

1999 ൽ ദേശിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്‌കാരത്തിന് മണി അർഹനായി . നായകനും വില്ലനും കോമേഡിയനും തുടങ്ങി എന്ത് വേഷവും ആ കൈകളിൽ ഭദ്രം ആയിരുന്നു .മനുഷ്യ സ്നേഹത്തിന്റെ മറ്റൊരു മുഖമായിരുന്നു മണി .അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരളം ഒട്ടാകെ വിതുമ്പി നിന്നത് .

ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ തന്നെ അദ്ദേഹം ജീവിക്കുന്നു .മണിയെ സ്നേഹിക്കുന്ന എല്ലാവരുടെ മനസ്സിലും ഒരു കെടാത്ത നാളമായി എന്നും അദ്ദേഹം ഉണ്ടാകും .

Related Articles

Latest Articles