ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ജീവനക്കാരെ വീണ്ടും കൂട്ടത്തോടെ പിരിച്ച് വിട്ട് അമേരിക്കൻ മൾട്ടിനാഷണൽ കമ്പ്യൂട്ടർ ടെക്നോളജി കമ്പനിയായ ഡെല്‍. പന്ത്രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കാരെയാണ് ഇത്തവണ ഡെൽ പിരിച്ചുവിട്ടത്. . കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ 10 ശതമാനം വരുമിത്. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്.
പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന്റേയും, എ.ഐ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റേയും ഭാഗമായാണ് പിരിച്ചു വിടലെന്നാണ് ഡെല്ലിന്റെ വിശദീകരണം. അതേസമയം പിരിച്ചു വിട്ട ജീവനക്കാര്‍ക്ക് ചില പിരിച്ചുവിടല്‍ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനകം അമേരിക്കയില്‍ നിലവിലുള്ളതിൽ 16 ശതമാനം ജോലികള്‍ മെഷീന്‍ ലേണിങ്, എ.ഐ എന്നിവ ഉപയോഗിച്ച് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് കണക്കുകൾ പറയുന്നത്. അന്താരാഷ്ട്ര തലത്തിൽ 40 ശതമാനത്തോളം ജോലികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലം ബാധിക്കപ്പെടുമെന്നാണ് കരുതുന്നത്.

