Monday, December 15, 2025

സാജന്‍ കേരളീയനാണ് എന്നത് അഭിമാനം: നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച്‌ നടൻ മോഹൻലാൽ

ഒളിമ്പിക്സ് യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച്‌ സൂപ്പർ താരം മോഹന്‍ലാല്‍. തൻറെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ചത്. സാജന്‍ കേരളീയനാണ് എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

“ഒളിമ്പിക്സിൽ എ സ്റ്റാൻഡേർഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യകാരനായ സാജൻ പ്രകാശിന് അഭിനന്ദനങ്ങൾ. കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് താങ്കള്‍ എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു. സാജൻ പ്രകാശിന് എല്ലാ ഭാവുകങ്ങളും നേരുന്നു” എന്നാണ് മോഹൻലാൽ കുറിച്ചത്. സാജൻ പ്രകാശിന്റെ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. അതേസമയം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലായിരിക്കും ടോക്കിയോ ഒളിമ്പിക്‌സില്‍ സാജന്‍ മത്സരിക്കുന്നത്. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സാജന്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles