Saturday, January 10, 2026

ആ​ന​വ​ണ്ടി​ക​ളിൽ ആ​നയെ തീർത്ത മാ​ധ​വ​ന്‍കു​ട്ടി നി​ര്യാ​ത​നാ​യി

ഗു​രു​വാ​യൂ​ര്‍: മൂ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം ‘ആ​ന​വ​ണ്ടി’​ക​ളി​ല്‍ ആ​ന​ച്ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച ക​ണ്ടാ​ണ​ശേ​രി അ​ഭി​ലാ​ഷ് ഭ​വ​നി​ല്‍ മാ​ധ​വ​ന്‍കു​ട്ടി (71) നി​ര്യാ​ത​നാ​യി. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ആ​ര്‍ട്ടി​സ്റ്റ്​ കം ​ഫോ​ട്ടോ​ഗ്ര​ഫ​ര്‍ ത​സ്തി​ക​യി​ല്‍ 35 വ​ര്‍ഷം ജോ​ലി ചെ​യ്ത​യാ​ളാ​ണ്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം വി​ര​മി​ച്ച ശേ​ഷം ഗു​രു​വാ​യൂ​രി​ന​ടു​ത്ത് ക​ണ്ടാ​ണ​ശ്ശേ​രി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ല്‍ ആ​ന​യു​ടെ ചി​ത്ര​മു​ള്ള ചി​ഹ്നം വ​ര​ക്കു​ന്ന​തി​ല്‍ വി​ദ​ഗ്ധ​നാ​യി​രു​ന്നു. 1973ല്‍ ​ഏ​റ്റു​മാ​നൂ​ര്‍ ഡി​പ്പോ​യി​ലാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര, മാ​വേ​ലി​ക്ക​ര, അ​ടൂ​ര്‍, കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ആ​ര്‍ട്സ് കോ​ള​ജി​ല്‍ നി​ന്നാ​ണ് ഡി​പ്ലോ​മ നേ​ടി​യ​ത്.

ല​ളി​ത​ക​ല അ​ക്കാ​ദ​മി​യു​ടേ​ത​ട​ക്ക​മു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ന​യെ വ​ര​ക്കു​ന്ന​തി​ലു​ള്ള ക​മ്ബം വി​ര​മി​ച്ച ശേ​ഷ​വും തു​ട​ര്‍​ന്നു. സ്വ​ന്തം വീ​ട്ടി​ല്‍ മ​ര​ത്തി​ലു​ള്ള ആ​ന ശി​ല്‍​പ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത് ഹോ​ബി​യാ​യി​രു​ന്നു. ഭാ​ര്യ: സ​ര​ള. മ​ക്ക​ള്‍: അ​ഭി​ലാ​ഷ് (ഡ​ല്‍​ഹി), ആ​ശ. മ​രു​മ​ക്ക​ള്‍: സു​മ, സു​ധീ​ര​ന്‍ (ദു​ബൈ). സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച.

Related Articles

Latest Articles