Wednesday, May 15, 2024
spot_img

അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു; പ്രാർത്ഥനയോടെ നേതാക്കൾ

ദില്ലി : ശ്വാസതടസത്തെതുടര്‍ന്ന് ദില്ലി എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ജെയ്‌റ്റ്‌ലിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആര്‍.എസ്.എസ്. അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്‌വാന്‍,സ്മൃതി ഇറാനി, ഹിമാചല്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, മുന്‍ എസ്.പി നേതാവ് അമര്‍ സിംഗ് തുടങ്ങിയവര്‍ ഇന്നലെ സന്ദര്‍ശിച്ചു.രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ , യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ നേരത്തെ എയിംസിലെത്തിയിരുന്നു.

66കാരനായ ജെയ്റ്റലിയെ ആഗസ്റ്റ് 9നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. 10ന് ശേഷം എയിംസ് അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടില്ല. ഡോക്ടര്‍മാര്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു ജെയ്റ്റലിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വെള്ളിയാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതേസമയം എക്മോ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles