Thursday, September 24, 2026

വടക്കെ ഇന്ത്യയിൽ മഴക്കെടുതി രൂക്ഷം: മരണം 28 ആയി, യമുനയില്‍ ജലനിരപ്പ് ഉയരുന്നു

ദില്ലി: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ 28 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശില്‍ 22 പേരെ കാണാതായി. മരണപ്പെട്ടവരില്‍ രണ്ട് നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടുന്നു. മഴയെ തുടര്‍ന്നുള്ള അപകടങ്ങളില്‍ ഹിമാചലില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബില്‍ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ റൊ​ഹ്​​റു, കു​ളു, ചമ്പ മേ​ഖ​ല​യി​ല്‍ ഉള്ളവരാണ് മരണപ്പെട്ടത്. അ​വ​ശി​ഷ്​​ട​ങ്ങ​ള്‍​ക്കി​ടെ കു​ടു​ങ്ങി​യ​വരെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ചത്. യമുന അടക്കമുള്ള നദികളില്‍ ജലനിരപ്പ് അപകടരേഖക്ക് മുകളിലേക്ക് ഉയരുന്നതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Related Articles

Latest Articles