ദില്ലി- വടക്കുകിഴക്കൻ കശ്മീർ പോലുളള പ്രദേശങ്ങളിലെ ജനങ്ങൾക്കെതിരെ ഇന്ത്യ സൈന്യത്തെ വിന്യസിച്ചുവെന്ന് ആരോപിച്ച ബുക്കർ സമ്മാന ജേതാവ് അരുന്ധതി റോയ് തന്‍റെ പ്രസ്താവനയ്ക്ക് മാപ്പ് ചോദിച്ചു. ഇന്ത്യയെ പോലെ പാക്കിസ്ഥാൻ ജനങ്ങൾക്ക് നേരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നും റോയ് പറഞ്ഞിരുന്നു. ദശകങ്ങൾ പഴക്കമുളള റോയിയുടെ വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ജീവിതത്തിന്‍റെ ചില ഘട്ടങ്ങളിൽ ഒരാൾക്ക് അബദ്ധ വശാൽ ചിന്താ ശൂന്യമോ വിഢിത്തമോ ആയ എന്തെങ്കിലും പറയാൻ കഴിയുമെന്നും റോയ് കൂട്ടിച്ചേർത്തു.വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത് വളരെയധികം അനന്തര ഫലം ഉണ്ടാക്കുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു. ഇത് ഉണ്ടാക്കുന്ന ആശയക്കുഴപ്പത്തിന് ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും അരുന്ധതി റോയ് പറഞ്ഞു.

