ദില്ലി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും.ഇന്ന് രാവിലെ 11 മണിക്ക് സി ബി ഐയുടെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.ഹാജരാകുമെന്ന് കെജ്‌രിവാൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.പ്രതിഷേധത്തിനുള്ള സാധ്യതകളും ദില്ലിയിൽ ഉണ്ട്.അത് കണക്കിലെടുത്ത് സി ബി ഐ യുടെ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ, എഎപി ദില്ലിയിൽ നാളെ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് . അസാധാരണ സാഹചര്യത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് എഎപി വിശദീകരണം. എന്നാൽ നിയമസഭ സമ്മേളനം പൂർണ്ണമായും നിയമലംഘനമാണെന്ന് ബിജെപി വ്യക്തമാക്കി.

