Monday, September 28, 2026

വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആര്യാടന്‍ ഷൗക്കത്തിനെ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തു

കോഴിക്കോട്: നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തു. മേരി മാതാ എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനായ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച്‌ ചോദിച്ചറിയാനാണ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്‍റ് വിളിപ്പിച്ചത്. അതേസമയം നിലമ്പൂര്‍ പാട്ടുല്‍സവത്തിന് സിബി നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് കല്ലായിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍.

Related Articles

Latest Articles