Tuesday, December 23, 2025

അബുദാബിയിൽ പ്രവേശിക്കാൻ ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട: പുതിയ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

അബുദാബി: ഇനി മുതൽ അബുദാബിയിലേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയും പ്രവേശിക്കാം. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കു പ്രവേശിക്കാൻ കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കോവിഡ് വ്യാപനനിരക്ക് 0.2 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. തീരുമാനം നാളെ പ്രാബല്യത്തിലാകും.

മാത്രമല്ല ദുബായിൽ താമസിച്ച് നിത്യേന അബുദാബിയിൽ ജോലിക്ക് പോയി വന്നിരുന്നവർക്കും സെയിൽസ്‌മാൻമാർക്കും മറ്റും ഇത് ഏറെ സഹായമാകുമെന്ന സാഹചര്യത്തിലാണ് അധികൃതർ പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് എല്ലാ കോവിഡ് മുൻകരുതലുകളും പാലിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും അബുദാബി എമർജൻസി അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, യുഎഇയ്ക്ക് പുറത്തുനിന്ന് അബുദാബി വിമാനത്താവളത്തിലെത്തുന്നവർക്ക് പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles