Wednesday, September 30, 2026

കൊച്ചി മെട്രോ; യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈയുമായി കൊച്ചി മെട്രോ

കൊച്ചി: മെട്രോയാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു. ആലുവ മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുളള യാത്രയ്ക്കിടെ ഇനി ജനങ്ങൾക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാകുന്നതാണ്.

സൗജന്യ വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം കെ.എംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ നിർവഹിച്ചു.
യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യുകയോ വിനോദപരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് ഉദ്ഘാടന വേളയിൽ എംഡി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.നിലവില്‍ 4ജി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വൈഫൈ 5ജി എത്തുന്നതോടെ അപ്‌ഗ്രേഡ് ചെയ്യും.

Related Articles

Latest Articles