Thursday, November 5, 2026

സസ്‌പെൻസ് തീർന്നു; ടി20 ലോകകപ്പിൽ ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് പരിക്കിനെ തുടർന്ന് പുറത്തായ ജസ്പ്രീത് ബുമ്രക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഷമിയാണ് ബുമ്രയ്ക്ക് പകരക്കാരനായി എത്തുന്നത്. അതേസമയം സ്റ്റാൻഡ് ബൈ താരങ്ങളിൽ ഷമിയുടെ പകരക്കാരനായി മുഹമ്മദ് സിറാജ് ഇടം നേടി.

നേരത്തെ സ്റ്റാൻഡ് ബൈ ലിസ്റ്റിലുണ്ടായിരുന്ന ദീപക് ചാഹർ പരിക്കിനെ തുടർന്ന് പിൻമാറിയതോടെ ഷാർദൂൽ താക്കൂർ ഇടം നേടി. രവി ബിഷ്‌ണോയി, ശ്രേയസ് അയ്യർ എന്നിവരാണ് സ്റ്റാൻഡ് ബൈ ലിസ്റ്റിലെ മറ്റ് താരങ്ങൾ

Related Articles

Latest Articles