Saturday, May 11, 2024
spot_img

ആസിയാൻ യോഗത്തിൽ പങ്കെടുത്ത്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ദില്ലി: ആസിയാൻ പ്രതിനിധികളുടെ പ്രാദേശിക സുരക്ഷാ യോഗത്തിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പത്ത് രാജ്യങ്ങൾ ഉൾപ്പെട്ട അസോസിയേഷൻ ഓഫ് സൗത്ത്ഈസ്‌റ്റ് നേഷന്‍റെ പ്രതിരോധ മന്ത്രിമാരടങ്ങിയ വെർച്വൽ യോഗത്തിലാണ് പ്രതിരോധ മന്ത്രി പങ്കെടുത്തത്. ഇന്ന് രാവിലെ 6.30ന് നടത്തിയ യോഗത്തിൽ രാജ്യം നേരിടുന്ന പ്രധാന സുരക്ഷാ വെല്ലുവിളികളെ മറികടക്കാനുള്ള ഇന്ത്യയുടെ കാഴ്‌ചപ്പാടുകളെ കുറിച്ച് മന്ത്രി സംസാരിച്ചു.

വീഡിയോ കോൺഫറൻസിലൂടെ ആസിയാൻ ഡിഫൻസ് മിനിസ്റ്റേഴ്‌സ് മീറ്റിങ് പ്ലസിൽ (എ‌ഡി‌എം‌എം-പ്ലസ്) ബുധനാഴ്‌ച രാജ്‌നാഥ് സിങ് പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ഓഫീസ് ട്വീറ്റ് ചെയ്‌തിരുന്നു. ആസിയാനും അതിന്‍റെ അംഗരാജ്യങ്ങളായ ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാന്‍റ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, യുഎസ് എന്നിവയും ഉൾപ്പെടുന്ന പ്ലാറ്റ്ഫോമാണ് എ‌ഡി‌എം‌എം-പ്ലസ്. അംഗരാജ്യങ്ങളുടെ സമാധാനം, സ്ഥിരത, വികസനം എന്നിവയ്ക്കായി സുരക്ഷയും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുക എന്നതാണ് ആസിയാന്‍റെ പ്രധാന ലക്ഷ്യം. 2010ൽ ഹനോയിയിലാണ് എ‌ഡി‌എം‌എം-പ്ലസ് ആദ്യമായി വിളിച്ചു ചേർത്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles