Monday, January 12, 2026

നടി ആക്രമിക്കപ്പെട്ട കേസ്; നടൻ സിദ്ദിഖും ഭാമയും കൂറു മാറിയതിനെതിരെ ശക്തമായ പ്രതികരണവുമായി ആഷിക് അബു രംഗത്ത്

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറു മാറിയതിനെതിരെ ശക്തമായ പ്രതികരണവുമായി ആഷിക് അബു രംഗത്ത്. ക്രൂരതയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇരുവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആഷിഖ് അബു തന്‍റെ ഫേസ്ബുക്കിൽ കുറിച്ചു.

തല മുതിർന്ന നടനും നായികനടിയും കൂറു മാറിയതിൽ അതിശയമില്ല, ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരുമെന്നും ആഷിക് അബു തന്‍റെ ഫേസ്ബുക്കിൽ കുറിപ്പില്‍ പറയുന്നു. നിയമ സംവിധാനത്തെയും പൊതുജനങ്ങളെയും എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്നാണിവര്‍ കരുതുന്നതെന്നും കേസിന്‍റെ വിധി എന്താണെങ്കിലും, അവസാന നിയമ സംവിധാനങ്ങളുടെ വാതിലുകളടയുന്നതുവരെ ഇരയ്ക്കൊപ്പം തന്നെ ഉണ്ടാകുമെന്നും ആഷിക് അബു പറയുന്നു.

Related Articles

Latest Articles