Saturday, December 27, 2025

അശോക് ചവാൻ ഇന്ന് ബിജെപിയിൽ ചേരും? മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തിരിച്ചടി!

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് കനത്ത തിരിച്ചടി നൽകികൊണ്ട് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഏതെങ്കിലും പാർട്ടിയുടെ ഭാഗമാകുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തന്നെ വ്യക്തമാക്കുമെന്ന് അശോക് ചവാൻ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇന്ന് മുംബൈയിൽ വച്ച് അശോക് ചവാൻ ബിജെപിയിൽ ചേരുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ മിലിന്ദ് ദിയോറ കഴിഞ്ഞ മാസം പാർട്ടിയിൽ നിന്ന് രാജി വച്ച് ശിവസേനയിൽ (ഷിൻഡെ വിഭാഗം) ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അശോക് ചവാൻ പാർട്ടി വിട്ടത്. മഹാരാഷ്‌ട്ര പിസിസി മുൻ അദ്ധ്യക്ഷൻ കൂടിയാണ് അശോക് ചവാൻ.

Related Articles

Latest Articles