ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ തീരുമാനമെടുത്തതോടെ 2022-ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉൾപ്പെടും. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ യോഗത്തിലായിരുന്നു തീരുമാനം.
നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാകും 2022-ല്‍ ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറുക. പുരുഷ – വനിതാ വിഭാഗങ്ങളില്‍ മത്സരം ഉണ്ടാകും. ട്വന്റി 20 ക്രിക്കറ്റാകും മത്സരയിനമായി ഉണ്ടാകുക.
എന്നാല്‍ ഇക്കാര്യത്തില്‍ ബി.സി.സി.ഐക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല. 2010-ല്‍ ഗ്വാങ്ചൗവിലും 2014-ല്‍ ഇഞ്ചിയോണിലും നടന്ന ഏഷ്യന്‍ ഗെയിംസുകളില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യ ഇരു വിഭാഗങ്ങളിലും ടീമിനെ അയച്ചിരുന്നില്ല.
2022-ലെ ഗെയിംസിലേക്ക് ഇനിയും മൂന്നു വര്‍ഷത്തെ അകലമുണ്ട്. ഒരു ഉന്നത കൗണ്‍സിലിനെ തിരഞ്ഞെടുത്ത ശേഷം ഗെയിംസില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ഐ.സി.സി ശ്രമിക്കുന്നതിനിടെയാണ് ഏഷ്യന്‍ ഗെയിംസ് ഇനങ്ങളിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തിയിരിക്കുന്നത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…