Thursday, May 9, 2024
spot_img

ഏഷ്യന്‍ ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നു; ആശയക്കുഴപ്പത്തിൽ ബി.സി.സി.ഐ

ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ തീരുമാനമെടുത്തതോടെ 2022-ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉൾപ്പെടും. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ യോഗത്തിലായിരുന്നു തീരുമാനം.

നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാകും 2022-ല്‍ ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറുക. പുരുഷ – വനിതാ വിഭാഗങ്ങളില്‍ മത്സരം ഉണ്ടാകും. ട്വന്റി 20 ക്രിക്കറ്റാകും മത്സരയിനമായി ഉണ്ടാകുക.

എന്നാല്‍ ഇക്കാര്യത്തില്‍ ബി.സി.സി.ഐക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല. 2010-ല്‍ ഗ്വാങ്ചൗവിലും 2014-ല്‍ ഇഞ്ചിയോണിലും നടന്ന ഏഷ്യന്‍ ഗെയിംസുകളില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യ ഇരു വിഭാഗങ്ങളിലും ടീമിനെ അയച്ചിരുന്നില്ല.

2022-ലെ ഗെയിംസിലേക്ക് ഇനിയും മൂന്നു വര്‍ഷത്തെ അകലമുണ്ട്. ഒരു ഉന്നത കൗണ്‍സിലിനെ തിരഞ്ഞെടുത്ത ശേഷം ഗെയിംസില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ഐ.സി.സി ശ്രമിക്കുന്നതിനിടെയാണ് ഏഷ്യന്‍ ഗെയിംസ് ഇനങ്ങളിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തിയിരിക്കുന്നത്.

Related Articles

Latest Articles