Wednesday, October 7, 2026

സഞ്ചാരികളെ ക്ഷണിച്ച് കശ്മീര്‍; ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത് അധികൃതർ

ശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ ഉദ്യാനമായ ടുലിപ് ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത് അധികൃതർ. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഉദ്യാനത്തിന്റെ കവാടങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നത്. എന്നാൽ 2021 മാര്‍ച്ച് 25നാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേഷ്ടാവ് ബസീര്‍ അഹമ്മദ് ഖാന്‍ ഔദ്യോഗികമായി ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഉദ്യാനത്തിലേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ 50,000 സന്ദര്‍ശകരെയാണ് ടുലിപ്പ് ഉദ്യാനം വരവേറ്റത്. ശ്രീനഗറിലെ പ്രശസ്തമായ ദാല്‍ തടാകത്തിന് അഭിമുഖമായി സബര്‍വാന്‍ പര്‍വതനിരയുടെ മടിത്തട്ടിലായാണ് ടുലിപ് ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത് അതേസമയം, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള ട്വിറ്റര്‍ പേജില്‍ ഉദ്യാനത്തിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Latest Articles