Monday, October 19, 2026

ആസിം മുനീറിന്റെ ‘ഫീൽഡ് മാർഷൽ’ പട്ടം; പൊട്ടിച്ചിരിച്ച് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ; മറുപടി വൈറലാകുന്നു

ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക മേധാവി ആസിം മുനീർ സ്വയം ‘ഫീൽഡ് മാർഷൽ’ പദവിയിലേക്ക് ഉയർത്തിയതിനെ പരിഹസിച്ച് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്. വാർത്താ സമ്മേളനത്തിനിടെ ഒരു റിപ്പോർട്ടർ ഉന്നയിച്ച ചോദ്യമാണ് ഉദ്യോഗസ്ഥരെ ചിരിപ്പിച്ചത്.

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് കനത്ത തിരിച്ചടികൾ നേരിട്ടിട്ടും, ആസിം മുനീർ സ്വയം ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകിയതിനെക്കുറിച്ച് റിപ്പോർട്ടർ ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് ചിരിയടക്കാനായില്ല. മുൻ ഡിജിഎംഒ (DGMO) ആയിരുന്ന ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്: “എനിക്ക് എന്ത് പറയാൻ കഴിയും?… ഞങ്ങൾ ആ പ്രക്രിയയെ വെറും കൗതുകത്തോടെയും വിനോദത്തോടെയുമാണ് (Amusement) നോക്കിക്കണ്ടത്.”

പാകിസ്ഥാന്റെ സൈനിക പരാജയങ്ങൾക്കിടയിലും ഇത്തരം പദവികൾ സ്വയം ഏറ്റെടുക്കുന്നതിലെ വൈരുദ്ധ്യമാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പ്രതികരണത്തിലൂടെ വ്യക്തമായത്. ഓപ്പറേഷൻ സിന്ദൂറിന്റെ വാർഷിക വേളയിൽ സൈനിക വിജയങ്ങൾ പങ്കുവെക്കുന്നതിനിടെയുണ്ടായ ഈ പരാമർശം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുന്നുണ്ട്.

Related Articles

Latest Articles