ഉപതെരെഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കി ബിജെപി | BJP
അസമില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന തൗറയിലും മറിയാനയും ബിജെപി പിടിച്ചെടുത്തു.തൗറയില്‍ ബി ജെ പിയുടെ സുശന്ത ബോര്‍ഗോഹൈനാണ് വിജയിച്ചത്. 30,561 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. നേരത്തേ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് ചേക്കേറിയ നേതാവാണ് സുശന്ത. കോണ്‍ഗ്രസില്‍ രണ്ട് തവണ എംഎല്‍എയായിരുന്നു. അതേസമയം കോണ്‍ഗ്രസ് വിട്ടെത്തിയ മറ്റൊരു സ്ഥാനാര്‍ത്ഥിയായ രുപ്ജ്യോതി കുര്‍മിയാണ് മറിയാനി മണ്ഡലത്തില്‍ വിജയിച്ചത്. 40,104 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലൂഹിത് കോന്‍വാറിനെ കുര്‍മി പരാജയപ്പെടുത്തിയത്. തേയില ഗോത്ര വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവായ കുര്‍മി 2006 മുതല്‍ മരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു.
മൂന്ന് അംഗങ്ങളുടെ വിജയത്തോടെ 126 അംഗ നിയമസഭയില്‍ ബി ജെ പിയുടെ അംഗബലം 62 ആയി. യുപിഎല്ലിന്റെ അംദ ബലം 7 ഉം. എന്‍ഡിഎ സഖ്യകക്ഷിയായ എ ജെ പിക്ക് 9 എംഎല്‍എമാരാണ് ഉള്ളത്. അതേസമയം മറുവശത്ത് കോണ്‍ഗ്രസ് അംഗബലം 27 ആണ്. എ ഐ യു ഡി എഫിന് 15 അംഗങ്ങളുണ്ട്. ബി പി എഫിന് 3 നും സിപിഎമ്മിന് ഒരു അംഗവുമാണ് ഉള്ളത്. ഒരു സ്വതന്ത്ര എംഎല്‍എയുമുണ്ട്.

