ദില്ലി: മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന പുരസ്‌കാരം. അത്ലറ്റിക്‌സിലെ സ്വര്‍ണജേതാവ് നീരജ് ചോപ്ര, പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെ 12 പേരാണ് ഇത്തവണ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. ഖേൽരത്‌ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്.
മലയാളികളായ അത്‌ലറ്റിക്‌സ് പരിശീലകരായ ടി പി ഔസേപ്പിനും രാധാകൃഷ്ണന്‍ നായര്‍ക്കും ദ്രോണാചാര്യ അവാര്‍ഡും ലഭിക്കും. നവംബര്‍ 13 ന് ദില്ലിയിൽ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. 35 കായിക താരങ്ങള്‍ക്ക് അര്‍ജ്ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മലയാളി താരങ്ങള്‍ ആര്‍ക്കും ഇത്തവണ അര്‍ജ്ജുന പുരസ്കാരമില്ല. ഫുട്ബോള്‍ താരം സുനിൽ ഛേത്രിയ്ക്കും ഇക്കുറി ഖേൽ രത്ന പുരസ്കാരമുണ്ട്. രാജ്യത്ത് ഖേൽ രത്ന ലഭിക്കുന്ന ആദ്യ ഫുട്ബോൾ താരമാണ് സുനിൽ ഛേത്രി.

