തിരുവനന്തപുരം : മദ്യം വാങ്ങാൻ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 2010 ല്‍ കിളിമാനൂര്‍ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതികൂടിയാണ് അറസ്റ്റിലായ ഷഹീന്‍ഷ
കിളിമാനൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ ഷഹീന്‍ഷായോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം ഉണ്ടായത് . ക്യൂവില്‍ നില്‍ക്കാതെ ബഹളം വയ്ക്കുകയും വനിതാ ജീവനക്കാരെ അടക്കം മര്‍ദ്ദിക്കുകയായിരുന്നു . ആക്രമാസക്തനായ പ്രതി മദ്യക്കുപ്പികള്‍ എറിഞ്ഞു പൊട്ടിക്കുകയും കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തിയതും പ്രതിയെ പിടികൂടിയതും. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

