Thursday, May 16, 2024
spot_img

ഞാൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ?പുതിയ വോട്ടെടുപ്പ് നടത്താനൊരുങ്ങി മസ്ക്,ഫലം നാളെ രാവിലെ പ്രഖ്യാപിക്കും

ദില്ലി :ടെക് ശതകോടീശ്വരനും ട്വിറ്റർ മേധാവിയുമായ എലോൺ മസ്‌ക് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ഒരു വോട്ടെടുപ്പ് ആരംഭിച്ചു.അദ്ദേഹം ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണമോ എന്ന് പ്ലാറ്റ്ഫോം ഉപയോക്താക്കളോട് ചോദിച്ചു.ഈ വോട്ടെടുപ്പ് ഫലം അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നാണ് അദ്ദേഹം വോട്ടെടുപ്പ് ആരംഭിച്ചത്.ഫലം നാളെ രാവിലെ പ്രഖ്യാപിക്കും.

വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം എന്ത് നടപടി സ്വീകരിക്കും എന്നത് ആകാംക്ഷാഭരിതമാണ്.
57.2% ആളുകൾ വോട്ടെടുപ്പിൽ yes തിരഞ്ഞെടുത്തു, അതായത് ഇലോൺ മസ്‌ക് ട്വിറ്റർ മേധാവിയിൽ നിന്ന് മാറണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ അന്തിമഫലം വരാൻ ഇനിയും 9 മണിക്കൂർ ബാക്കിയുണ്ട്.

Related Articles

Latest Articles