ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ലോക ആസ്മ ദിനം ആചരിക്കുന്നത്. വിട്ടുമാറാത്ത ഈ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ വര്‍ഷവും ലോക ആസ്മ ദിനത്തില്‍ ഓരോ തീം പങ്കുവെക്കാറുള്ളതാണ്. ”ആസ്തമ പരിചരണത്തിലെ വിടവുകള്‍ അടയ്ക്കാം” എന്നതാണ് ഈ വര്‍ഷത്തെ തീം. ആസ്മ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്മയാണ് ഈ തീം പങ്കുവെച്ചത്. ഈ വര്‍ഷം ലോക ആസ്മ ദിനം ആചരിക്കുമ്പോള്‍, ആസ്മയെ എങ്ങനെ പ്രതിരോധിക്കാമെന്നും നിയന്ത്രിക്കാമെന്നും നോക്കാം.
വായു മലിനീകരണം: പൊടി, വാതകങ്ങള്‍, പുക, അലര്‍ജി, തണുത്ത കാറ്റ്, ജലദോഷം അല്ലെങ്കില്‍ ഫ്‌ലൂ വൈറസ്, തെറ്റായ വ്യായാമങ്ങള്‍, സൈനസൈറ്റിസ് ഇവയൊക്കെ കാരണമാണ് ആസ്മ എന്ന രോഗം
വരുന്നത്.
ആസ്മ രോഗികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്. അലര്‍ജികളില്‍ നിന്നും പുകയില്‍ നിന്നും അകലം പാലിക്കുക, അലര്‍ജികള്‍ ആസ്മയ്ക്ക് കാരണമാകുകയും ശ്വാസതടസ്സമുണ്ടാക്കുകയും ചെയ്യും. അതുപോലെ ചില തരത്തിലുള്ള പുക ശ്വസിക്കുന്നത് ആസ്മ രോഗികളില്‍ ലക്ഷണങ്ങള്‍ വഷളാകാന്‍ കാരണമാകും. സിഗരറ്റിന്റെ പുക പോലും ചിലരില്‍ ആസ്മയ്ക്ക് കാരണമാകും.
ഏത് തരത്തിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ആസ്മയുള്ള ആളുകള്‍ക്ക് ദോഷം ചെയ്യും. ജലദോഷം ശ്വസനപ്രക്രിയയെ തടസപ്പെടുത്തുകയും ആസ്മ രോഗികളില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും. നിങ്ങള്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക. ഇത് ആസ്മ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു.
ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിക്കുന്ന എന്ത് രോഗത്തിനും വാക്‌സിനേഷന്‍ എടുക്കുന്നത് ആസ്ത്മയുള്ളവര്‍ക്ക് ഗുണം ചെയ്യും. ഫ്‌ലൂ, വൈറസ്, ന്യുമോണിയ എന്നിവയ്ക്കുള്ള വാക്സിനുകള്‍ ആസ്മ മൂലം പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം ഇമ്മ്യൂണോതെറാപ്പി അലര്‍ജി മരുന്നുകള്‍ ഉപയോഗിക്കുന്നത് ആസ്മ ഗുരുതരമാകാതിരിക്കാന്‍ സഹായിക്കും.
ആസ്മരോഗികള്‍ കൃത്യമായി മരുന്നുകള്‍ കഴിച്ചാല്‍ ഒരു പരിധി വരെ രോഗത്തില്‍ നിന്നും മുക്തി നേടാം. ഉചിതമായ മരുന്നുകള്‍ കഴിക്കുക, പുറത്തുപോകുമ്ബോള്‍ ഇന്‍ഹേലര്‍ കൊണ്ടുപോകുക, മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നിവ ചെയ്യേണ്ടതുണ്ട്.

