Sunday, June 2, 2024
spot_img

കെജിഎഫ് താരം യഷും രാധിക പണ്ഡിറ്റും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തി

കെജിഎഫ് ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മുന്നേറുകയാണ്, ഉടന്‍ തന്നെ 1100 കോടി ക്ലബ്ബില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ കെജിഎഫ് താരം യഷും ഭാര്യ രാധിക പണ്ഡിറ്റും പനാജിയില്‍ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിനെ കണ്ടു. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയാണ് കെജിഎഫ്: ചാപ്റ്റര്‍ 2.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ കെജിഎഫ്: ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തി. സിനിമ തിയേറ്ററുകളില്‍ എത്തിയ കാലം മുതല്‍ ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിക്കുകയാണ്. കെജിഎഫ്: ചാപ്റ്റര്‍ 2-ല്‍ യാഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, ശ്രീനിധി ഷെട്ടി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാളവിക അവിനാഷ്, പ്രകാശ് രാജ്, ഈശ്വരി റാവു, ശരണ്‍ എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

Related Articles

Latest Articles