Wednesday, May 22, 2024
spot_img

ആസ്ത്‌മ ഒഴിവാക്കാൻ ഈകാര്യങ്ങൾ മാത്രം ചെയ്താൽ മതി

നമ്മൾ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ആസ്മ അല്ലെങ്കില്‍ ആസ്തമ. ലോകത്ത് പത്തിൽ ഒരാൾക്ക് ആസ്മ രോഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 20 മില്യൻ ആളുകൾ ഈ രോഗത്തിന് അടിമകളാണ്. രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ മാറ്റാവുന്നതേയുള്ളൂ.

രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ മാറ്റാവുന്നതേയുള്ളൂ. അണുബാധ, വൈകാരികത, കാലാവസ്​ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്മയ്ക്ക്​ കാരണമാകാറുണ്ട്​.പുരുഷന്മാരിൽ ചെറുപ്രായത്തിലും സ്ത്രീകളിൽ പ്രായപൂർത്തിയായ ശേഷവുമാണ് കൂടുതലും ഈ രോഗം കണ്ടുവരുന്നത്.

ആസ്മയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുന്ന ചില പ്രതിവിധികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്​. അത് എന്തണെന്ന് നോക്കാം.

ഇഞ്ചി ഒരുപാട് ആരോഗ്യ മൂല്യങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഔഷധമാണ് ഇഞ്ചി. ആസ്ത്മയെ പ്രതിരോധിക്കാൻ ഇഞ്ചി ഉത്തമാമായ ഒരു മരുന്നാണ്.

പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. ആസ്തമ രോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് പ്രോസസ്ഡ് ഭക്ഷണങ്ങൾ. പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് രോ​ഗപ്രതിരോധശേഷിയെ ബാധിക്കാമെന്ന് പഠനം

ഉപ്പു കുറയ്ക്കാം ഉപ്പ് കൂടുതൽ കഴിക്കുന്നതു ശ്വാസകോശത്തിലെ നീരും പിരിമുറുക്കവും കൂട്ടും. തന്മൂലം ഭക്ഷണത്തിൽ ഉപ്പിന്റെ ‌ഉപയോഗം കുറയ്ക്കേണ്ടതാണ്. പുറമെ നിന്നു കഴിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നാണു കൂടുതൽ ഉപ്പ് ശരീരത്തിലെത്തുന്നത്.

വ്യായാമം ഫലപ്രദം ആസ്മരോഗികൾക്ക് കാലാവസ്ഥ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളോട് പൊരുതാൻ ചില വ്യായാമങ്ങൾ ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു.

Related Articles

Latest Articles