Sunday, June 2, 2024
spot_img

ബിഹാറിലും ഒഡീഷയിലുമായി ഇടിമിന്നലേറ്റ് 21 പേർ മരിച്ചു

ബിഹാറിലും ഒഡീഷയിലുമായി ഇടിമിന്നലേറ്റ് 21 പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ബിഹാറിലെ ഭഗൽപൂരിൽ ആറുപേരും വൈശാലിയിൽ മൂന്നുപേരും മരിച്ചു. ബങ്ക, കഗാരിയ എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും. മറ്റ് നാലിടങ്ങളിലായി ഓരോരുത്തരുമാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ മുതൽ പല സമയങ്ങളിലാണ് ഇവർക്ക് ഇടിമിന്നലേറ്റത്. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ നാലുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി.

Related Articles

Latest Articles